ലോകത്ത് തന്ന ഏറ്റവും വേഗത്തിൽ കൊവിഡ് കേസ് ഉയരുന്നത് ഇന്ത്യയിൽ; റിപ്പോർട്ടുകൾ

ന്യൂയോർക്ക്: ലോകത്ത്വെച്ച് തന്നെ കൊവിഡ് രോഗം ഏറ്റവും വേഗത്തിൽ പടരുന്നത് ഇന്ത്യയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകൾ 20% വർധിച്ച് 1.4 ദശലക്ഷത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോർട്ട്. ബ്ലൂംബെർഗിന്റെ കൊറോണ വൈറസ് ട്രാക്കറിലാണ് ഈ വിവരമുള്ളതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ കേസുകളിലെ വളർച്ച അതിവേഗത്തിലാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നണ്ട്.

രാജ്യത്ത് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 49,931 പേർക്കാണ്. 708 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതർ 14 ലക്ഷം കടന്നു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്നത്തേത്.

പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് പിന്നിലാണ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 14.35 ലക്ഷം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 32,771 പേർ ഇതുവരെ മരിച്ചു. 9.17 ലക്ഷം പേർ രോഗമുക്തി നേടിയെന്നും നിലവിൽ 4.85 ലക്ഷം പേർ ചികിത്സയിലുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ.

Exit mobile version