ബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2404 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു, 24 മണിക്കൂറിനിടെ 42 മരണം

കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2404 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 56377 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1332 ആയി ഉയര്‍ന്നു. നിലവില്‍ 19391 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 35654 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 366368 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 257 പേരാണ് മരിച്ചത്.

Exit mobile version