മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9000ത്തിലധികം പേര്‍ക്ക്; വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 278 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9000ത്തിലധികം പേര്‍ക്ക്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 9615 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം പുതുതായി 1062 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ധാരാവിയില്‍ കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 357117 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 278 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 13132 ആയി ഉയര്‍ന്നു.

അതേസമയം തമിഴ്‌നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം പുതുതായി 6785 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 199749 ആയി ഉയര്‍ന്നു. 88 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3320 ആയി ഉയര്‍ന്നു. നിലവില്‍ 53132 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version