കൊറോണ വൈറസിനെ തടയില്ല; വാല്‍വ് ഘടിപ്പിച്ച എന്‍95 മാസ്‌കുകള്‍ വിലക്കണം, സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം, പ്രതിരോധത്തിന് തുണികൊണ്ടുള്ള മാസ്‌ക് ഉത്തമം

ന്യൂഡല്‍ഹി: വാല്‍വ് ഘടിപ്പിച്ച എന്‍95 മാസ്‌കുകള്‍ വിലക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരം മാസ്‌കുകള്‍ വൈറസിനെ തടയില്ലെന്നും രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തുണികൊണ്ടുള്ള മാസ്‌കാണ് പൊതുജനങ്ങള്‍ ധരിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.

പൊതുജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്‌കുകള്‍ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ളതാണെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നുണ്ട്.

ധരിച്ചിരിക്കുന്ന ആളില്‍നിന്ന് വൈറസ് പുറത്തേയ്ക്ക് പോകുന്നത് തടയാന്‍ ഈ മാസ്‌കുകള്‍ക്ക് സാധിക്കില്ല. വൈറസിനെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ക്ക് ഗുണകരമല്ല ഇത്തരം മാസ്‌കുകളെന്നും പ്രത്യേകം നിര്‍ദേശം നല്‍കുന്നുണ്ട്. പകരമാണ് തുണി കൊണ്ടുള്ള മാസ്‌ക് നിര്‍ദേശിക്കുന്നത്.

Exit mobile version