മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പിനെ കാലാവസ്ഥാ പ്രവചനം പോലെ കാണരുത്, ഗൗരവമായിട്ടെടുക്കണം : ആരോഗ്യമന്ത്രാലയം

Covid19 | Bignewslive

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പിനെ ഗൗരവമായിത്തന്നെ കാണണമെന്ന് ആരോഗ്യമന്ത്രാലയം. കാലാവസ്ഥാ പ്രവചനം പോലെ മുന്നറിയിപ്പിനെ അവഗണിച്ച് തള്ളരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കോവിഡ് ഇളവുകള്‍ അനാവശ്യമായി ദുരുപയോഗം ചെയ്യുന്നത് വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഹില്‍ സ്റ്റേഷനുകളിലും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലും കണ്ട് വരുന്ന നിയന്ത്രണാതീതമായ ആള്‍ക്കൂട്ടം ആശങ്ക സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”കോവിഡ് വ്യാപനം തടയാന്‍ ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ് ഏക മാര്‍ഗം. അത് കഴിഞ്ഞ രണ്ട് തരംഗങ്ങളിലും നാം കണ്ടതുമാണ്. കഴിഞ്ഞ വര്‍ഷത്തെ ഉത്സവകാലവും ഈ വര്‍ഷത്തെ കുംഭമേളയും അതിന് ഉദ്ദാഹരണങ്ങളാണ്.” അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ച് വരുത്തരുതെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറഞ്ഞിരുന്നു. രാജ്യത്തെ ടൂറിസം മേഖലയില്‍ ഉള്‍പ്പടെ കോവിഡ് വലിയ തകര്‍ച്ച ഉണ്ടാക്കിയെന്നത് ഒരു സത്യമാണെന്നും എന്നാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകുന്നത് ഉള്‍പ്പടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത വെര്‍ച്വല്‍ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Exit mobile version