അവര്‍ സുരക്ഷിതരാണ്, ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്; ബച്ചന്‍ കുടുംബത്തിന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കി ആശുപത്രി അധികൃതര്‍

മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബച്ചന്‍ കുടുംബത്തിന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കി ആശുപത്രി അധികൃതര്‍. അവര്‍ സുരക്ഷിതരാണെന്നും ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

അവര്‍ സുരക്ഷിതരാണ്. ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ ഐസലോഷന്‍ വാര്‍ഡിലാണ്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരും. ഐശ്വര്യ റായ്‌യുടെയും ആരോഗ്യനില മോശമല്ലെന്നുമാണ് മുംബൈ നാനാവതി ആശുപത്രി അധികൃതര്‍ പിടിഐയോട് വ്യക്തമാക്കിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഐശ്വര്യയെയും മകളെയും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, പേരക്കുട്ടി ആരാധ്യ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമിതാഭ് ബച്ചന്‍ നിലവില്‍ താമസിക്കുന്ന ജസ്ല ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ സീല്‍ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.

Exit mobile version