പ്രളയക്കെടുതിയില്‍ ആസാം; പ്രളയം ബാധിച്ചത് 40 ലക്ഷത്തോളം ആളുകളെ, 27 ജില്ലകള്‍ പ്രളയത്തില്‍ മുങ്ങി

ഗുവഹാട്ടി: പ്രളയക്കെടുതിയില്‍ ആസാം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലായി 40 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 90ലധികം പേരാണ് മരിച്ചത്. ബ്രഹ്മപുത്ര ഉള്‍പ്പെടെയുള്ള മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

ധേമാജി, ലഖിംപുര്‍, ബിശ്വന്ത്,സോനിത്പുര്‍, ചിരംഗ്, ഉദല്‍ഗുരി, ഗൊലാഘട്ട്, ജോര്‍ഹട്ട്, മജുലി,ശിവസാഗര്‍, ദിര്‍ബുഗഡ്, തിന്‍സുകിയ തുടങ്ങിയ ജില്ലകളേയാണ് പ്രളയം സാരമായി ബാധിച്ചത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1.25 ലക്ഷം ആളുകളാണ് കഴിയുന്നത്.

അതേസമയം സംസ്ഥാനം ഇത്രയും വലിയ ഒരു പ്രളയക്കെടുതിയെ നേരിടുമ്പോള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് അവഗണന നേരിടുന്നുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. പ്രളയത്തില്‍ ആളുകള്‍ മരിക്കുമ്പോള്‍ മുഖ്യധാരാ മാധ്യങ്ങള്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന്റെ ആരോഗ്യത്തേപ്പറ്റിയുള്ള വാര്‍ത്തകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്നും വിമര്‍ശനമുണ്ട്.

Exit mobile version