പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ക്വാറന്റൈനിൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ക്വാറന്റൈനിൽ പ്രവേശിച്ചു. ഇദ്ദേഹം സമ്പർക്കം പുലർത്തിയ ജമ്മു കാശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌നയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്വാറന്റൈനിൽ പോയത്. ചൊവ്വാഴ്ച വൈകീട്ട് നാലു മുതൽ സ്വയം നീരീക്ഷണത്തിൽ പോകുകയാണെന്ന് ജിതേന്ദ്ര സിങ് തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.

കൊവിഡ് സ്ഥിരീകരിക്കപ്പെട്ട കാശ്മീർ ബിജെപി അധ്യക്ഷനൊപ്പം ജൂലായ് 12 ന് ശ്രീനഗറിൽനിന്ന് ബന്ദിപ്പോര വരെ യാത്രചെയ്തിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

രണ്ടു ദിവസംമുമ്പ് കശ്മീരിലെത്തിയ ജിതേന്ദ്ര സിങ്ങിനെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് അടക്കമുള്ള മുതിർന്ന നേതാക്കളെയും രവീന്ദർ റെയ്‌ന വടക്കൻ കാശ്മീരിലെ ബന്ദിപ്പോരവരെ അനുഗമിച്ചിരുന്നുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ടുചെയ്യുന്നത്ു. ഭീകരവാദികൾ വധിച്ച പ്രാദേശിക ബിജെപി നേതാവ് വസിം ബാരിയുടെ കുടുംബത്തെ അനുശോചനം അറിയിക്കാനാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും റാം മാധവും അടക്കമുള്ള നേതാക്കൾ കാശ്മീരിലെത്തിയത്. സന്ദർശനത്തിനിടെ സംസ്ഥാന ബിജെപി അധ്യക്ഷനുമായി സമ്പർക്കം പുലർത്തിയെന്നാണ് കേന്ദ്ര സഹമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുള്ളത്.

Exit mobile version