തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4328 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 66 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4328 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 142798 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2032 ആയി ഉയര്‍ന്നു. നിലവില്‍ 48196 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 92567 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം കര്‍ണാടകയിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2738 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 41581 ആയി ഉയര്‍ന്നു. 73 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 761 ആയി ഉയര്‍ന്നു.

Exit mobile version