കൊവിഡ് 19; മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6000ത്തിലധികം പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 260924 ആയി, 24 മണിക്കൂറിനിടെ 193 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6000ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 6497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 260924 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 10482 ആയി ഉയര്‍ന്നു. നിലവില്‍ 105637 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 144507 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം ഡല്‍ഹിയിലും വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പുതുതായി 1246 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 113740 ആയി ഉയര്‍ന്നു. 40 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3411 ആയി ഉയര്‍ന്നു.

Exit mobile version