അയ്യോ കണ്ണ്ചിമ്മിയതിനാല്‍ കരിങ്കൊടി കണ്ടില്ല..! ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ ട്രോളി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്ന വീഡിയ എറ്റെടുത്ത് ട്രോളന്‍മാര്‍. ചെങ്ങന്നൂരില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ കലാപരിപാടികളാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. എന്നാല്‍ സംഗതി കത്തിയപ്പോള്‍ ബിജെപി വീഡിയോ പിന്‍വലിച്ചു.

വാഹനവ്യൂഹം കടന്ന് പോകുന്നത് കണ്ട് ഓടിച്ചെന്നെങ്കിലും കരിങ്കൊടി വീശാന്‍ സാധിച്ചില്ല. വീഡിയോയില്‍ കരിങ്കൊടി കാണിക്കാന്‍ രണ്ട് പേര്‍ ഓടുന്നത് മാത്രമാണ് ഉള്ളത്. ഈ വീഡിയോയാണ് ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചെന്ന രീതിയില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ ട്രോളന്മാര്‍ക്ക് പിന്നാലെ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ഈ വീഡിയോയെ രിഹസിച്ചുകൊണ്ട് രംഗത്തെത്തി. കണ്ണ് ചിമ്മിയതിനാല്‍ കണ്ടില്ലെന്നാണ് ഉമര്‍ അബ്ദുല്ലയുടെ പരിഹാസം. മലയാള ട്രോളുകളില്‍ ഇത്രയും പ്രശസ്തി കിട്ടിയ ട്രോള്‍ വേറെ ഉണ്ടാകില്ലെന്നാണ് എഴുത്തുകാരനായ എന്‍എസ് മാധവന്റെ പരിഹാസം.

Exit mobile version