ലോക്ക്ഡൗൺ ഇളവ്: രാജ്യത്തെ സാമ്പത്തിക രംഗം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്ന് ആർബിഐ ഗവർണർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്ക് ഡൗൺ ഇളവോടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെട്ടെന്ന പ്രസ്താവന നടത്തിയതിന് പിന്നാലെ ഇക്കാര്യം ആവർത്തിച്ച് റിസർവ് ബാങ് ഗവർണറും രംഗത്ത്. ലോക് ഡൗണിൽ ഇളവ് വരുത്തിയതോടെ ഇന്ത്യൻ സാമ്പത്തിക മേഖല സാധാരണനിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

നിലവിലെ അവസ്ഥയിൽ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താൻ ആവശ്യമായ നിരവധി നടപടികൾ ആർബിഐ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർബിഐയുടെ പരമപ്രധാനമായ ലക്ഷ്യം വളർച്ചയാണ്. സാമ്പത്തിക സ്ഥിരതയും ഒരേപോലെ പ്രധാനപ്പെട്ടതാണ്, ശക്തികാന്തദാസ് പരഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങിയതിന്റെ സൂചനകൾ കണ്ടുതുടങ്ങിയെന്ന് ആദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആർബിഐ ഗവർണറുടെയും അഭിപ്രായപ്രകടനം.

അതേസമയം, കേന്ദ്ര സർക്കാർ രാജ്യത്തിൻരെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.

Exit mobile version