കൊവിഡ് 19; തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് മൂവായിരത്തിലധികം പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്, മരണസംഖ്യ 1829 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂവായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 3680 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 130261 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1829 ആയി ഉയര്‍ന്നു. 46105 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 82324 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം കര്‍ണാടകയിലും കൊവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2313 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 33418 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 543 ആയി ഉയര്‍ന്നു.

Exit mobile version