തെലങ്കാനയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1278 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 32000 കവിഞ്ഞു

ഹൈദരാബാദ്: തെലങ്കാനയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1278 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 32224 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 339 ആയി ഉയര്‍ന്നു. നിലവില്‍ 19205 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം ഡല്‍ഹിയില്‍ 2089 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 109140 ആയി ഉയര്‍ന്നു. 42 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3300 ആയി ഉയര്‍ന്നു.

Exit mobile version