തണുത്ത് വിറച്ച് കാശ്മീര്‍; താപനില ഇനിയും താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തലസ്ഥാനമായ ശ്രീനഗറില്‍ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയിരിക്കുന്നത്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ വിവിധ മേഖലകളില്‍ അതിശൈത്യം പിടിമുറുക്കി. തലസ്ഥാനമായ ശ്രീനഗറില്‍ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയിരിക്കുന്നത്. മൈനസ് 2.8 ഡിഗ്രിയാണ് ശ്രീനഗറിലെ താപനില.

വരുന്ന ദിവസങ്ങളിലും താപനില കൂടുതല്‍ താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഗുല്‍മര്‍ഗില്‍ മൈനസ് 4.0 ഡിഗ്രി സെല്‍ഷ്യസും പല്‍ഗാമില്‍ മൈനസ് 5.2 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില.

ലേയിലാണ് ശൈത്യം കൂടുതല്‍ ശക്തമായിരിക്കുന്നത്. ഇവിടെ മൈനസ് 10.9 ഡിഗ്രി സെല്‍ഷ്യസാണ് താപനില. കാര്‍ഗിലില്‍ മൈനസ് 8.2 താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു, ബാനിഹാള്‍, കട്ര, ബറ്റോട്ടെ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് താപനില മൈനസിലേക്ക് എത്താതിരുന്നത്.

Exit mobile version