മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിന് കൊവിഡ് 19; രോഗം സ്ഥിരീകരിച്ചത് ലക്ഷണങ്ങളില്ലാതെ

ഗുവാഹത്തി: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ ലോക്‌സഭാ അംഗവുമായ സുഷ്മിത ദേവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ വക്താവ് കൂടിയാണ് സുഷ്മിത. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് സുഷ്മിതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അവര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇവരെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളൊന്നുമില്ല.’സുഷ്മിത തന്റെ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സുഷ്മിതയുടെ ആരോഗ്യസ്ഥിതികള്‍ അന്വേഷിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

Exit mobile version