പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതിക്കായി കാത്തിരിക്കവെ പ്രശ്‌സത നടന്‍ മരിച്ച നിലയില്‍

ബംഗളൂരു: പ്രശസ്ത കന്നട നടന്‍ മരിച്ച നിലയില്‍. സുശീല്‍ ഗൗഡയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാണ്ഡ്യയിലെ വീട്ടില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതിക്കായി കാത്തിരിക്കവെയാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള സുശീലിന്റെ വിയോഗം.

നടനുപുറമെ ഫിറ്റ്‌നെസ് ട്രെയ്‌നറുമായിരുന്നു സുശീല്‍ ഗൗഡ. വീട്ടിനുള്ളിലായിരുന്നു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശീലിനെ കാണാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. സുശീല്‍ ജീവനൊടുക്കിയതാവാമെന്നാണ് പോലീസ് പറയുന്നത്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

കന്നഡ സീരിയലായ അന്തപുരയിലൂടെയാണ് സുശീല്‍ ശ്രദ്ധ നേടുന്നത്. സംവിധായകന്‍ ദുനിയ വിജയ്യുടെ ആദ്യചിത്രം സലഗയിലും നടന്‍ അഭിനയിച്ചിരുന്നു. ചിത്രം റിലീസ് കാത്തിരിക്കുകയാണ്. സംവിധായകന്‍ സുശീലിന്റെ ആക്‌സമിക നിര്യാണത്തില്‍ അനുശോചനമറിയിച്ചിട്ടുണ്ട്.

Exit mobile version