ജാമ്യം വേണമെങ്കില്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണം; ക്രിമിനല്‍ കേസിലെ പ്രതിയോട് ഹൈക്കോടതി

ഒഡിഷ: ജാമ്യം ലഭിയ്ക്കാന്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണമെന്ന് ഹൈക്കോടതി വിധി.
ഒഡിഷ ഹൈക്കോടതി ജഡ്ജി പാണിഗ്രാഹിയുടേതാണ് അസാധാരണ വിധി. ക്രിമിനല്‍ കേസിലെ പ്രതി സുബ്രാന്‍ഷു പ്രധാന്‍ എന്ന യുവാവിന് ജാമ്യം അനുവദിക്കുന്നതിനിടെയായിരുന്നു പ്രത്യേക പരാമര്‍ശം.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രകൃതിസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഒരു ഉത്തരവ് ക്രിമിനല്‍ കേസില്‍ ഉണ്ടാകുന്നത്.

ഒഡിഷയിലെ മധാപു ഗ്രാമത്തിലാണ് യുവാവ് താമസിക്കുന്നത്. ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങി മൂന്ന് മാസത്തിനുള്ളില്‍ ഗ്രാമത്തില്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണമെന്നാണ് കോടതിയുടെ വിധി. അതിനുള്ള തെളിവ് കേസ് അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയിരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കൂടെ അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version