മാസ്‌കില്ല, സാമൂഹിക അകലവുമില്ല: നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ആഢംബര വിവാഹം; 50000 രൂപ പിഴ

ഒഡിഷ: കൊറോണ കാലത്ത് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ആഢംബര വിവാഹം. ഇരു വീട്ടുകാര്‍ക്കും 50000 രൂപ പിഴയിട്ട് അധികൃതര്‍.

ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തത്.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് വധൂ, വരന്മാരുടെ കുടുംബങ്ങള്‍ക്ക് എതിരെ പോലീസ് കേസെടുത്തതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്വയം ആസ്വദിക്കുന്നത് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകരുതെന്ന് ജില്ലാ കളക്ടര്‍ കുറിച്ചു.

Exit mobile version