രോഗവ്യാപനം രാജ്യത്ത് അതിതീവ്രം; താജ്മഹല്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കില്ലെന്ന് യുപി ടൂറിസം മന്ത്രി

ആഗ്ര; താജ്മഹല്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കില്ലെന്ന് ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ജൂലൈ ആറ് മുതല്‍ താജ്മഹലും സംസ്ഥാനത്തെ മറ്റ് ചരിത്ര സ്മാരകങ്ങളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് യുപി ടൂറിസം മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് കൊവിഡ് വ്യാപനം രൂക്ഷമാവുന്നത് കണ്ട് നടപടിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ആഗ്രയില്‍ മാത്രം 1225 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 89 പേര്‍ മരണപ്പെടുകയും ചെയ്തു. യുപിയില്‍ 26554 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 773 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.

Exit mobile version