കൊവിഡ് 19; മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7074 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു, മരണസംഖ്യ 8671 ആയി

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍
വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7074 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 200064 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 295 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8671 ആയി ഉയര്‍ന്നു. നിലവില്‍ 83295 ആക്ടീവ് കേസുകളാണ് ഉള്ളത്. മുംബൈയില്‍ മാത്രം 1108 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 68 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4827 ആയി.

അതേസമയം മഹാരാഷ്ട്രയില്‍ 31 തടവുകാര്‍ക്കും മൂന്ന് ജയില്‍ സ്ഥാഫുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 415 തടവുകാര്‍ക്കും 162 ജയില്‍ സ്ഥാഫിനുമാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version