ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ടിക് ടോക് നിരോധിക്കണം; ആവശ്യം ശക്തമാകുന്നു, ടിക് ടോക് ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപണം

മുംബൈ: ഇന്ത്യയ്ക്ക് പുറമെ, ആഗോളതലത്തില്‍ തന്നെ ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിലാണ് ആവശ്യം മുറുകുന്നത്. ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ ടിക് ടോക്കില്‍ മാല്‍വേര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി പ്രമുഖമായ ഹാക്കര്‍ ഗ്രൂപ്പായ അനോനിമസ് ആരോപിച്ച് രംഗത്തെത്തി.

ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ടിക് ടോക് ചാരപ്രവര്‍ത്തനം നടത്തുകയാണെന്നാണ് ഇവര്‍ പ്രധാനമായും ആരോപിക്കുന്നത്. ആപ്പിള്‍ഫോണിന്റെ ഐഒഎസ് 14 ബീറ്റ വേര്‍ഷനില്‍ ടിക് ടോക്ക് ഉപഭോക്താക്കളുടെ ക്ലിപ് ബോര്‍ഡിലെ വിവരങ്ങള്‍ ടിക് ടോക് തുടര്‍ച്ചയായി റീഡ്‌ചെയ്യുന്നത് കണ്ടെത്തിയതാണ് ആരോപണം ശക്തമാകുന്നത്.

ടിക് ടോക്കിന് സുരക്ഷാ-സ്വകാര്യതാ തലത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളെയും യുവാക്കളെയും നിരീക്ഷിച്ച് അവരുടെ വ്യാപാര-വാണിജ്യ-രാഷ്ട്രീയ താത്പര്യങ്ങള്‍ വിശകലനംചെയ്യാന്‍ ചൈനയ്ക്ക് കന്പനി അവസരമൊരുക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ജൂണ്‍ 15, 16 തീയതികളായി ലഡാക്കിലെ ഗാല്‍വനില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ കഴിഞ്ഞ തിങ്കളാഴ്ച നിരോധിച്ചത്. െ

Exit mobile version