ടിക് ടോക്കിലൂടെ അടുപ്പം; ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി, പോയത് സഹോദരിയുടെ 25 പവന്‍ സ്വര്‍ണ്ണവും എടുത്ത്

ഈ വര്‍ഷം ജനുവരിയിലാണ് ലിയോ എന്ന യുവാവ് വിനീതയെ വിവാഹം കഴിച്ചത്.

ചെന്നൈ: നമ്മുടെ ഉള്ളിലും ഒരു അഭിനേതാവ് ഉണ്ടെന്ന് തെളിയിക്കാനുള്ള ഒരു വേദിയാണ് ടിക് ടോക്ക്. എന്നാല്‍ ഇപ്പോള്‍ ടിക് ടോക്കിലൂടെയും ചൂഷണങ്ങളും മറ്റും നടക്കുന്നുണ്ട്. അഭിനയ കഴിവുകള്‍ തെളിയിക്കുന്നതിനൊപ്പം നല്ല സൗഹൃദങ്ങളും ടിക് ടോക്ക് സമ്മാനിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു സൗഹൃദം ഒരു കുടുംബം തന്നെ നാമവശേഷമായിരിക്കുകയാണ്.

ടിക് ടോക്കിലൂടെ അടുപ്പം തോന്നിയ കൂട്ടുകാരിക്കൊപ്പം തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞിരിക്കുകയാണ് യുവതി. തമിഴ്നാട്ടിലെ ശിവഗംഗ ദേവക്കോട്ടയിലാണ് സംഭവം നടന്നത്. വിനീത എമ്മ 19കാരിയാണ് അഭി എന്ന മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഒളിച്ചോടി പോയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ചതു കൂടാതെ മുതിര്‍ന്ന സഹോദരിയുടെ 25 പവന്‍ സ്വര്‍ണ്ണം കൂടി എടുത്താണ് കടന്നു കളഞ്ഞത്.

സംഭവത്തില്‍ വിനീതയുടെ മാതാപിതാക്കള്‍ തിരുവേകമ്പത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഈ വര്‍ഷം ജനുവരിയിലാണ് ലിയോ എന്ന യുവാവ് വിനീതയെ വിവാഹം കഴിച്ചത്. എന്നാല്‍ ജോലി ആവശ്യത്തിനായി ലിയോ സിങ്കപ്പൂരിലേയ്ക്ക് പോയി. ശേഷമാണ് വിനീത ടിക് ടോക്കില്‍ അക്കൗണ്ട് തുടങ്ങിയത്. വീഡിയോ ചെയ്ത് തുടങ്ങിയ വിനീതയ്ക്ക് കിട്ടിയ സൗഹൃദമായിരുന്നു അഭി എന്ന കൂട്ടുകാരി. വിനീതയുടെ വീട്ടില്‍ അഭി നിരന്തരം എത്തി തുടങ്ങി. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

ഇതിനിടെ വിദേശത്ത് നിന്ന് ലിയോ അയച്ചു നല്‍കിയ പണവും വീട്ടിലുണ്ടായിരുന്ന 20 പവനോളം സ്വര്‍ണ്ണവും ഇരുവരും ചേര്‍ന്ന് ധൂര്‍ത്തടിക്കുകയും ചെയ്തു. ആര്‍ഭാട ജീവിതം നയിക്കുന്നതിന് സമാനമായ വീഡിയോ കണ്ടു തുടങ്ങിയതോടെ സംശയം തോന്നിയ ലിയോ നാട്ടിലെത്തി. വിനീതയുടെ കഴുത്തില്‍ താലിമാല പോലും ഉണ്ടായിരുന്നില്ല എന്നത് ലിയോയെ അത്ഭുതപ്പെടുത്തി.

അതിനു പുറമെ അഭിയുടെ പേര് വിനീത കൈയ്യില്‍ പച്ച കുത്തിയതും ലിയോ ചോദിച്ചു. ഇതോടെ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം ഗുരുതരമായി. പിന്നാലെ ലിയോ വിനീതയെ വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു. ആദ്യം മാതാപിതാക്കള്‍ ഉപദേശിച്ചുവെങ്കിലും അഭിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ വിനീത തയ്യാറായിരുന്നില്ല. എതിര്‍പ്പ് ശക്തമായതോടെ മുതിര്‍ന്ന സഹോദരിയുടെ 25 പവന്‍ സ്വര്‍ണ്ണവുമായി കടന്നു കളയുകയായിരുന്നു.

Exit mobile version