കൊവിഡ് രോഗി നടുറോഡില്‍ തളര്‍ന്ന് വീണ് മരിച്ചു; ആംബുലന്‍സിനായി കാത്തിരുന്നത് മണിക്കൂറുകള്‍, ദുരിത കാഴ്ച ബംഗളൂരുവില്‍

ബംഗളൂരു: ബംഗളൂരു നഗരത്തിലെ നടുറോഡില്‍ കൊവിഡ് രോഗി തളര്‍ന്ന് വീണു മരിച്ചു. മണിക്കൂറുകളോളം ആംബുന്‍സിനായി കത്തിരുന്നതിനു പിന്നാലെയാണ് ദാരുണ മരണം സംഭവിച്ചത്. ബംഗളൂരു ഹനുമന്ത നഗറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 63 വയസുകാരനാണ് ശ്വാസം കിട്ടാതെ മരിച്ചത്.

ബംഗളുരുവിലെ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നെന്ന പരാതികള്‍ നിറയുമ്പോഴാണ് ഈ സംഭവം. സംഭവത്തില്‍ ബംഗളൂരു കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബംഗളൂരുവിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സയ്ക്കായി പരിഗണിക്കാതിരുന്ന മറ്റ് സംഭവങ്ങളുമുണ്ടായിട്ടുണ്ട്. രാവിലെ മുതല്‍ ഇവര്‍ ആംബുലന്‍സിനായി പരിശ്രമിക്കുകയായിരുന്നു എന്ന് അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

‘ഒടുവില്‍ ഓട്ടോറിക്ഷയിലെങ്കിലും രോഗിയം ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓട്ടോയും ലഭിച്ചില്ല. പിന്നീട് ഇദ്ദേഹം മെയിന്‍ റോഡിലേക്ക് നടന്നു. അപ്പോഴാണ് കുഴഞ്ഞ് വീണ് മരിച്ചത്.’ അയല്‍ക്കാരിലൊരാള്‍ പറയുന്നു. അതേസമയം കുടുംബാംഗങ്ങള്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഇയാള്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.

Exit mobile version