കൊവിഡ് 19; മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6330 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 186626 ആയി, മരണസംഖ്യ 8178 ആയി

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6330 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 186626 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 125 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8178 ആയി ഉയര്‍ന്നു. 101172 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,554 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ വൈറസ് ബാധിതരുടെ എണ്ണം 80,262 ആയി. കഴിഞ്ഞ ദിവസം 57 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4,686 ആയി. ചേരിപ്രദേശമായ ധാരാവിയില്‍ നാല് പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ താനെ, കല്യാണ്‍, മിറ ഭയന്‍ദാര്‍ മേഖലകളില്‍ പത്തു ദിവസത്തേക്ക് പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ വാഹനഗതാഗതവും നിരോധിച്ചു.

Exit mobile version