മ്യാന്‍മറില്‍ ധാതുഖനിയില്‍ മണ്ണിടിച്ചില്‍; 100ഓളം തൊഴിലാളികള്‍ മരിച്ചു, 200ലധികം ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു

യാംഗൂണ്‍: വടക്കന്‍ മ്യാന്‍മറിലെ ഖനിയില്‍ മണ്ണിടിച്ചില്‍. അപകടത്തില്‍ 100ഓളം തൊഴിലാളികള്‍ മരിച്ചു. 200ലധികം തൊഴിലാളികള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഇതുവരെ 96 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പ്രാദേശികസമയം രാവിലെ 6.30-ഓടെയായിരുന്നു അപകടം.

കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. രത്നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. മ്യാന്മറിലെ ഖനികളില്‍ നേരത്തേയും നിരവധി തവണ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. 2015-ല്‍ 116 പേര്‍ക്ക് ഒരപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.

Exit mobile version