കൊവിഡ് 19; വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു. പന്തളം സ്വദേശി തങ്കച്ചന്‍ മത്തായി ആണ് മരിച്ചത്. 65 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

അതേസമയം ഡല്‍ഹില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2442 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 89802 ആയി. 61 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2803 ആയി ഉയര്‍ന്നു.

Exit mobile version