പരാതി നല്‍കാന്‍ എത്തിയപ്പോള്‍ പോലീസുകാരനില്‍ നിന്നും മോശം അനുഭവം; ഗതികെട്ട് വീഡിയോ റെക്കോര്‍ഡ് ചെയ്ത് പരാതിപ്പെട്ട് യുവതി, സസ്‌പെന്‍ഷന്‍

ഡിയോറിയ: പരാതി നല്‍കാന്‍ എത്തിയപ്പോള്‍ പോലീസുകാരനില്‍ നിന്നും മോശം അനുഭവപ്പെട്ടതായി യുവതിയുടെ പരാതി. സ്ത്രീക്ക് മുന്‍പില്‍ പോലീസുകാരന്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം. ദിവസങ്ങളോളം തുടരുന്ന മോശം പെരുമാറ്റത്തില്‍ സഹികെട്ട പരാതിക്കാരി ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് പരാതിപ്പെടുകയായിരുന്നു.

ബട്ടാണി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഭിഷ്മ് പാല്‍ സിംഗ് ആണ് യുവതിക്ക് മുന്‍പില്‍ മോശം പെരുമാറ്റം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും ഡിയോറിയ എസ്പി അറിയിച്ചു. ഇതിനു പുറമെ, ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എസ്പി വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

Exit mobile version