ഇത് ചുട്ടുവെച്ച ദോശയല്ല; വ്യാഴമാണ്! ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ

കണ്ടാൽ ചുട്ടുവെച്ച അസ്സൽ ഉഴുന്ന് ദോശ തന്നെ. പക്ഷേ കണ്ണുകളെ കബളിപ്പിക്കുകയാണ് ഈ ചിത്രം. ഇ ചിത്രം മറ്റൊന്നാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രമാണിത്.

ഈയടുത്ത കാലത്ത് എടുത്ത ചിത്രമൊന്നുമല്ല ഇത്. 2000ത്തിൽ നാസയുടെ ബഹിരാകാശ വാഹനമായ കാസിനി പകർത്തിയ ചിത്രമാണിത്. 20 വർഷങ്ങൾക്ക് മുമ്പുള്ള ചിത്രമാണെങ്കിലും ചിത്രം സോഷ്യൽ മീഡിയ കണ്ടെടുത്തത് ഇപ്പോഴാണെന്ന് മാത്രം.

ഇതോടെ നിരവധി ശാസ്ത്രകുതുകികളാണ് വ്യാഴത്തിന്റെ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ചിലർ ചിത്രത്തോടൊപ്പം ദോശയുണ്ടാക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്ത് സംഭവം ആഘോഷമാക്കുകയാണ്.

Exit mobile version