കുറയാതെ കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ജൂലായ് 31 വരെ ലോക്ഡൗണ്‍ തുടരും

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജോലിക്കായി പോകുന്നവര്‍ക്കും അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുവര്‍ക്കും പ്രത്യേകം ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ജൂണ്‍ 30-നു ശേഷവും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ സമ്പദ്ഘടനയെ പൂര്‍വസ്ഥിതിയിലെത്തിക്കുന്നതിന്റെ ഭാഗമായി ചില ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഞായാറാഴ്ച മുതല്‍ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍, ജോലിക്കാര്‍ എന്നിവരൊഴികെ മുംബൈ നഗരവാസികളാരും രണ്ടു കിലോ മീറ്റര്‍ ചുറ്റളവിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് മുംബൈ പോലീസും ഞായറാഴ്ച നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ക് ഡൗണ്‍ ജൂലായ് 31 വരെ നീട്ടിയത്.

Exit mobile version