കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 918 പേര്‍ക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 918 പേര്‍ക്കാണ്. ബംഗളുരുവില്‍ മാത്രം 596 പേര്‍ക്കാണ് രോഗം സ്ഥിരീരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 11923 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 11 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 191 ആയി ഉയര്‍ന്നു.

ബംഗളുരുവില്‍ മാത്രം 1,913 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ബസ് ജീവനക്കാര്‍ തുടങ്ങിയവരിലൊക്കെ വൈറസ് ബാധ കണ്ടെത്തുകയാണ്.

അതേസമയം ബംഗളുരു ഒഴിച്ചുളള മറ്റു ജില്ലകളില്‍ 50ല്‍ താഴെ മാത്രമാണ് പുതിയ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ ദിവസം 371 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം 13,577 പുതിയ സാമ്പിളുകളാണ് ശേഖരിച്ചത്. വരും ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ പുനഃസ്ഥാപിച്ചു. ജൂലായ് അഞ്ച് മുതല്‍ എല്ലാ ഞായറാഴ്ചയും ലോക്ഡൗണ്‍ നടപ്പിലാക്കുമെന്നാണ് അറിയിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

Exit mobile version