കൊവിഡ് 19; വൈറസ് ബാധമൂലം ചെന്നൈയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധമൂലം ചെന്നൈയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. രാജ് ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ വേല്‍മുരുകനാണ് വൈറസ് ബാധമൂലം മരിച്ചത്. കഴിഞ്ഞ പതിനഞ്ച് ദിവസമായി ഇദ്ദേഹം ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെന്നൈ സ്വദേശിയാണ്.

അതേസമയം തമിഴിനാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3645 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 74622 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 46 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 957 ആയി ഉയര്‍ന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവില്‍ 32305 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version