ഇടിമിന്നലേറ്റ് ബീഹാറില്‍ മരിച്ചത് 83 പേര്‍, മരിച്ചവരിലേറെയും പാടത്ത് ജോലി ചെയ്തിരുന്നവര്‍

ലഖ്‌നൗ: ബീഹാറില്‍ കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മരിച്ചത് 83 പേര്‍. 30 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് 24 പേര്‍ മരിച്ചു. ബീഹാറില്‍ മരിച്ച മിക്കവരും പാടത്ത് ജോലി ചെയ്യുന്നവരായിരുന്നെന്നാണ് പി.ടി.ഐ നല്‍കുന്ന വിശദീകരണം.

വ്യാഴാഴ്ച വൈകീട്ടോടെയാണ് ബിഹാര്‍ സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്. ഇതനുസരിച്ച് ഗോപാല്‍ഗഞ്ജ് ജില്ലയിലാണ് ഏറ്റവുമധികംപേര്‍ മരിച്ചത്. 13 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ഖഗാരിയ ജില്ലയില്‍ പതിനഞ്ച് കന്നുകാലികളും ചത്തു.

അതേസമയം,അപകടം നടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇത് വരെയും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ മരിച്ച മിക്കവരും പാടത്ത് ജോലി ചെയ്യുകയായിരുന്നുവെന്നാണ് പി.ടി.ഐ നല്‍കുന്ന വിശദീകരണം. 24 പേരാണ് ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് മരിച്ചത്.

ദേവ്‌റിയയിലാണ് ഏറ്റവുമധികം മരണം. ഒമ്പതുപേര്‍ ഇവിടെ മരിച്ചു. ബീഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപവീതം ആശ്വാസധനം പ്രഖ്യാപിച്ചു. യുപിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യോഗി സര്‍ക്കാരും നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചിട്ടുണ്ട്.

ബീഹാറില്‍ ഓരോ ജില്ലയിലും മരിച്ചവരുടെ എണ്ണം

ഗോപാല്‍ഗഞ്ച് – 13, ഈസ്റ്റ് ചമ്പാരന്‍-5, സിവാന്‍-6, ദര്‍ബങ്ക- 5, ബാക്ക- 5, ഭഗല്‍പൂര്‍- 6, കഖാരിയ- 3, മധുബാനി-8, വെസ്റ്റ് ചമ്പാരന്‍-2, സമസ്തിപൂര്‍-1, ഷിഹോര്‍-1, കിഷന്‍ഗഞ്ച്- 2, സരണ്‍- 1, ജഹാനാബാദ്- 2, സിതാമര്‍ഹി-1, ജാമുയി-2, നവാദ-8, പൂര്‍ണിയ-2, സൂപോള്‍-2, ഔറംഗാബാദ്- 3, ബുക്‌സാര്‍-2, മാധേപുര-1, കൈമുര്‍-2

Exit mobile version