കൊവിഡ് 19; വൈറസ് ബാധമൂലം ചെന്നൈയില്‍ മലയാളി മരിച്ചു, മരിച്ചത് കണ്ണൂര്‍ സ്വദേശി

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധമൂലം ചെന്നൈയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ സ്വദേശി പത്മനാഭന്‍ നമ്പ്യാര്‍ ആണ് മരിച്ചത്. 82 വയസായിരുന്നു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രണ്ടാഴ്ച മുമ്പ് ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടിയതിന് ശേഷമാണ് ഇദ്ദേഹത്തിന് കടുത്ത പനി തുടങ്ങിയതും ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുകയും ചെയ്തത്.

അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി 2865 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67,468 ആയി. 33 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 866 ആയി ഉയര്‍ന്നു.

Exit mobile version