ചൈനീസ് നിര്‍മ്മിത വൈദ്യുത മീറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്നൗ: ചൈനീസ് നിര്‍മ്മിത വൈദ്യുത മീറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉപഭോഗത്തില്‍ മാറ്റമില്ലാതിരുന്നിട്ടും മീറ്റര്‍ റീഡിങ്ങില്‍ അധിക ചാര്‍ജ് വന്നതായി ഉപഭോക്താക്കളില്‍നിന്ന് പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി.

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ കൂടെ പശ്ചാത്തലത്തിലും കൂടിയാണ് ചൈനീസ് മീറ്ററുകള്‍ നിരോധിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തുടനീളം ചൈനീസ് മീറ്ററുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചതായി വൈദ്യുത വകുപ്പ് വക്താവ് അറിയിച്ചു.

ചൈനീസ് മീറ്ററുകളുടെയും ഉപകരണങ്ങളുടെയും ഓര്‍ഡറുകളെക്കുറിച്ചും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ചൈനീസ് നിര്‍മ്മിത ഉപകരണങ്ങള്‍ക്കായി നടത്തിയ കരാറുകളുടെയും വിശദാംശങ്ങള്‍ തേടിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുപി സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനിയേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ശൈലേന്ദ്ര ദുബെ പറഞ്ഞു.

Exit mobile version