തെലുങ്ക് സീരിയല്‍ നടന്‍ പ്രഭാകറിന് കൊവിഡ് 19; രോഗം സ്ഥിരീകരിച്ചത് സീരിയല്‍ ചിത്രീകരണത്തിനിടെ, സഹതാരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശങ്ക

ബംഗളൂരു; തെലുങ്ക് സീരിയല്‍ നടന്‍ പ്രഭാകറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സീരിയല്‍ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ കൊവിഡ് പരിശോധനാ ഫലം പോസ്റ്റീവായി എത്തിയത്. സൂര്യകാന്തം എന്ന സീരിയിലില്‍ അഭിനയിച്ചു വരികയായിരുന്നു പ്രഭാകര്‍.

പനിലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഇതേത്തുടര്‍ന്ന് പ്രഭാകറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ നടനുമായി സമ്പര്‍ക്കമുണ്ടായിട്ടുളള സീരിയലിലെ സഹതാരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും കൊവിഡ് പരിശോധനകള്‍ നടന്നു വരികയാണ്. ഇവര്‍ക്കിടയില്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Exit mobile version