സുശാന്ത് സിങ് പോയതറിയാതെ വീടു മുഴുവൻ തിരഞ്ഞ് നടന്ന് ഫഡ്ജ്! ഉടമസ്ഥന്റെ മരണമറിയാതെ കാത്തിരിക്കുന്ന വളർത്തുനായയുടെ ചിത്രങ്ങൾ ആരുടേയും കണ്ണു നനയിക്കും

വളർത്തുമൃഗങ്ങൾ ഉടമസ്ഥരോട് കാണിക്കുന്ന സ്‌നേഹവും കരുതലും പലപ്പോഴും സോഷ്യൽമീഡിയയുടെ ഹൃദയം കവരാറുണ്ട്. ഹാച്ചിക്കോ പോലുള്ള വളർത്തുനായകൾ ആകട്ടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തും. ഇത്തരത്തിൽ മറ്റൊരു വളർത്തുനായയുടെ വാർത്ത സൈബർ ലോകത്തിന്റെ കണ്ണുനനയിക്കുകയാണ്. അത് മറ്റാരുമല്ല, ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത്‌സിങ് രാജ്പുത്തിന്റെ വളർത്തുനായ ഫഡ്ജ് ആണ്. സുശാന്ത് മരിച്ച വിവരം അറിയാതെ കാത്തിരിക്കുകയാണ് ഫഡ്ജ് ഇപ്പോഴും.

ബോളിവുഡും ബന്ധുക്കളും ആരാധകരും ഒന്നും സുശാന്തിന്റെ മരണം ഇനിയും ഉൾക്കൊണ്ടിട്ടില്ല. ഇതിനിടെയാണ് സുശാന്തിന്റെ വിയോഗം ഇനിയും അറിയാതെ കാത്തിരിക്കുന്ന വളർത്തുനായ ഹൃദയം തകർക്കുന്ന കാഴ്ചയാവുന്നത്. സുശാന്ത് തന്നെ ഒറ്റയ്ക്കാക്കി പോയതറിയാതെ താരത്തെ തേടി വീടും മുഴുവൻ നടക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോയും ആരുടേയും കണ്ണ് നനയിക്കും.

ഇതിനിടെ ഏറെ കാത്തിരിന്നിട്ടും സുശാന്ത് എത്താത്തതിനെ തുടർന്ന് ഹൃദയം തകർന്ന് ഫഡ്ജ് മരിച്ചുപോയെന്ന വാർത്തയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

നേരത്തെ, നടൻ മൻവീർ ഗുർജറാണ് ഫോണിൽ സുശാന്തിന്റെ ചിത്രം നോക്കിയിരിക്കുന്ന ഫഡ്ജിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതിനു പിന്നാലെ സുശാന്തിന്റെ വരവും കാത്തിരിക്കുന്ന ഫഡ്ജിന്റെ വീഡിയോയും വൈറലാവുകയായിരുന്നു.

കൈ പോ ചെ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സുശാന്ത് ആ വർഷത്തെ മികച്ച നവാഗത നടനുള്ള ഫിലിം ഫെയർ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

Exit mobile version