കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടെത്തി; 3 ദിവസം കൊണ്ട് 69 ശതമാനം രോഗികളും സുഖപ്പെട്ടു; അവകാശവാദവുമായി പതഞ്ജലി

ലോകത്തെ കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുന്ന മഹാമാരി കൊവിഡിനെ പിടിച്ചുകെട്ടാന്‍ ആയുര്‍വേദ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി പതഞ്ജലി രംഗത്ത്. കൊറോണില്‍-എന്നപേര് കൊവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്. ജൂണ്‍ 23ന് ഉച്ചയ്ക്ക് 12മണിക്ക് മരുന്ന് പുറത്തിറക്കിക്കഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ടുതന്നെ പതഞ്ജലി ആയൂര്‍വേദ് ലിമിറ്റഡിന്റെ എംഡി ആചാര്യ ബാലകൃഷ്ണ ട്വിറ്ററില്‍ കൊവിഡ് മരുന്നിന്റെ വരവ് അറിയിക്കുകയും ചെയ്തു.

മൂന്നുദിവസംകൊണ്ട് 69ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാരാംദേവ് പ്രഖ്യാപിച്ചു. മരുന്ന് പുറത്തിറക്കല്‍ ചടങ്ങിലാണ് അവകാശവാദം. ഒരാഴ്ചകൊണ്ട് 100ശതമാനവും രോഗവുമുക്തിനേടാമെന്നും അദ്ദേഹം പറയുന്നു. ന്യൂസ് എജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയുര്‍വേദിക്സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

Exit mobile version