കൊവിഡ് സ്ഥിരീകരിച്ച പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍, ഒരാള്‍ക്ക് എച്ച്‌ഐവി; സര്‍ക്കാര്‍ ആശ്രയ കേന്ദ്രം അടച്ചുപൂട്ടി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ നിന്നും പുറത്തുവരുന്നത് രാജ്യത്തെ ഞെട്ടിക്കുന്ന വാര്‍ത്ത. കൊവിഡ് സ്ഥിരീകരിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളെന്ന് മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്.

നിരവധി പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കാണ്‍പൂരിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലും കൊവിഡ് പടര്‍ന്നുപിടിച്ചിരുന്നു. പരിശോധനയില്‍ ഈ കേന്ദ്രത്തിലെ 57 കുട്ടികള്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശ്രയ കേന്ദ്രത്തിലെ പ്രായ പൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ബിഹാറില്‍നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള കുട്ടികളാണ് ഇവര്‍. ഇരുവരും എട്ട് മാസം ഗര്‍ഭിണികളാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

ഇതില്‍ ഒരാള്‍ക്ക് എച്ച്‌ഐവി പൊസിറ്റീവുമാണ്. ഇതോടെ ആശ്രയകേന്ദ്രം അടച്ചുപൂട്ടി സീല്‍ ചെയ്തു. ഇവിടുത്തെ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

Exit mobile version