കൊവിഡ് 19; തെലങ്കാനയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു, പുതുതായി രോഗം സ്ഥിരീകരിച്ചത് 730 പേര്‍ക്ക്, ഏഴ് മരണം

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം മാത്രം 730 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ കേസുകളാണ് ഇത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7802 ആയി ഉയര്‍ന്നു.

ഹൈദരാബാദില്‍ മാത്രം 659പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ഹൈദരാബാദിന് പുറമെ ജന്‍ഗൗന്‍ (34)രംഗറെഡ്ഢി (10)മേച്ചല്‍ (9)തുടങ്ങി 13 ജില്ലകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തെലങ്കാനയില്‍ വൈറസ് ബാധമൂലം ഏഴ് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 210 ആയി ഉയര്‍ന്നു. 3731പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Exit mobile version