ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

ചെന്നൈ: പഴയകാല നടി ഉഷാ റാണി അന്തരിച്ചു. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. കന്മദം, അഹം, ഏകല്യവന്‍, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുന്‍പേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്. സംസ്‌കാര ചടങ്ങുകള്‍ ചെന്നൈയില്‍ വെച്ച് നടക്കും.

Exit mobile version