കാശ്മീരില്‍ പാകിസ്താന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവച്ചിട്ടു

കാശ്മീര്‍: കാശ്മീരില്‍ പാകിസ്താന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവച്ചിട്ടു. കത്വവിലാണ് സംഭവം നടന്നത്. സേന വെടിവെച്ചിട്ട ഡ്രോണില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

രാവിലെ 5.10 തോടെയാണ് പെട്രോളിങ്ങിനിടെ അതിര്‍ത്തിക്കടുത്ത് ബിഎസ്എഫ് ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണിനകത്ത് നിന്ന് യുഎസ് നിര്‍മ്മിത ആയുധങ്ങളാണ് കണ്ടെത്തിയത്. ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം.

Exit mobile version