ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

അവന്തിപൊര: ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. അവന്തിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഒരു ഭീകരനെ വധിച്ചു. അവന്തിപൊരയിലെ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും കരസേനയും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ സുരക്ഷസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തത്.

സേന തിരിച്ചടിച്ചതോടെ ഭീകരര്‍ ഒളിച്ചിരുന്ന വീടിനടുത്തുള്ള പള്ളിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു ഭീകരനെ സേന വധിച്ചത്.

Exit mobile version