ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ ഷോപ്പിയാനിലാണ് സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് സേന തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ പതിനെട്ട് ദിവസത്തിനിടയില്‍ ജമ്മു കാശ്മീരില്‍ 27 ഭീകരരെ വധിച്ചതായി ഡിജിപി ദില്‍ബാഗ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രിലില്‍ 11 ഏറ്റുമുട്ടലിലായി 30 ഭീകരരെയാണ് വധിച്ചത്. ഭീകരര്‍ക്ക് എതിരെയുള്ള നടപടി ശക്തമായി തുടരുമെന്നും ഡിജിപി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടലിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

Exit mobile version