കൊവിഡ് 19; മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,786 പേര്‍ക്ക്, 24 മണിക്കൂറിനിടെ 178 മരണം, മരണസംഖ്യ 4000 കടന്നു

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,786 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1,10,744 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 178 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 4000 കവിഞ്ഞു. ഇതുവരെ 4,128 പേരാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധമൂലം മരിച്ചത്. അതേസമയം 56049 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

മുംബൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,067 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നഗരത്തിലെ വൈറസ് ബാധിതരുടെ എണ്ണം 59,293 ആയി ഉയര്‍ന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിലും 25 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രദേശത്തെ വൈറസ് ബാധിതരുടെ എണ്ണം 2,068 ആയി. വൈറസ് ബാധമൂലം ഇതുവരെ 77 പേരാണ്
ധാരാവിയില്‍ മരിച്ചത്.

Exit mobile version