കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11502 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 332424 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 325 പേര്‍, മരണസംഖ്യ 9520 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11502 പേര്‍ക്ക്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 332424 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 153106 ആക്ടീവ് കേസുകളാണ് ഉള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 325 പേരാണ് രാജ്യത്ത് വൈറസ് ബാധമലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 9520 ആയി ഉയര്‍ന്നു. ഇതുവരെ 169798 പേരാണ് രോഗമുക്തി നേടിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 3390 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1,07,958 ആയി.കഴിഞ്ഞദിവസം മാത്രം 120 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 3,950 ആയി ഉയര്‍ന്നു. 53,017 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 50,978 പേരാണ് രോഗമുക്തി നേടിയത്.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് തമിഴ്നാട്ടിലെ പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസമായി ഇത് 1900ത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഇതുവരെ 44661 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ മരിച്ചത് 38 പേരാണ്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണ സംഖ്യയാണിത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 435 ആയി ഉയര്‍ന്നു. ഇതില്‍ 347 മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. 31896 പേര്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്.

Exit mobile version