300 രൂപയുടെ ക്രീം ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് 19,000 രൂപയുടെ ഇയര്‍ബഡ്സ്; ആമസോണിന്റെ ‘കിടിലന്‍ സമ്മാനം’ കണ്ട് ഞെട്ടി യുവാവ്

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിങിനിടെ പലര്‍ക്കും ചില പണികളൊക്കെ കിട്ടാറുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനത്തിന് പകരം വില കുറഞ്ഞ സാധനങ്ങളും കല്ല് തുടങ്ങിയവയൊക്കെ കിട്ടുന്നത് വാര്‍ത്തകളാവാറുണ്ട്.

അത്തരത്തില്‍ 300 രൂപയുടെ ക്രീം ഓര്‍ഡര്‍ ചെയ്ത ഒരാള്‍ക്ക് ലഭിച്ചത് 19,000 രൂപയുടെ ഇയര്‍ബഡ്സ്, ഇതാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ഗൗതം റെഗേയെന്ന ഉപഭോക്താവിനാണ് ഇങ്ങനെയൊരു കിടിലന്‍ സമ്മാനം
ആമസോണ്‍ നല്‍കിയിരിക്കുന്നത്.

ആമസോണിലൂടെ അദ്ദേഹം ഓര്‍ഡര്‍ ചെയ്തത് ഫെയര്‍നെസ് ക്രീം ആണ്. ലഭിച്ചതാകട്ടെ ബോസ് കമ്പനിയുടെ 19,000 രൂപയുടെ ഇയര്‍ബഡ്‌സും. സംഭവം കസ്റ്റമര്‍ കെയറെ അറിയിച്ചപ്പോള്‍ പ്രൊഡക്ട് തിരിച്ചെടുക്കാവുന്നതല്ലെന്നായിരുന്നു മറുപടി.
മാത്രമല്ല, ക്രീമിന്റെ പണം കമ്പനി തിരികെ നല്‍കിയതായും അദ്ദേഹം പറയുന്നു.

തുടര്‍ന്ന് ചിത്രം സഹിതം സംഭവം റെഗേ ട്വീറ്റ് ചെയ്തു. ഇതിനോടകം തന്നെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

Exit mobile version