കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9985 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 276583 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 279 പേര്‍, മരണസംഖ്യ 7745 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 276583 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 133632 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 135206 പേരാണ് രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 279 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 7745 ആയി ഉയര്‍ന്നു. അതേസമയം ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് 19 വൈറസ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 90,787 ആയി. 2259 പേര്‍ക്കുകൂടി ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത് 120 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 3289 ആയി. 44849 ആണ് നിലവില്‍ മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകള്‍. ഇതുവരെ 51,100 പേര്‍ക്കാണ് മുംബൈയില്‍ മാത്രം കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1760 ആണ് മുംബൈയിലെ ആകെ മരണം.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി 1685 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. മരണസംഖ്യ 307 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 20 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. തമിഴ്നാട്ടിലെ എഴുപത് ശതമാനം കൊവിഡ് രോഗികളും ചെന്നൈയിലാണ്. കോയമ്പത്തൂര്‍, കന്യാകുമാരി ,തേനി അതിര്‍ത്തി ജില്ലകളിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ചെന്നൈയില്‍ മാത്രം കഴിഞ്ഞ ദിവസം 1242 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ചെന്നൈയിലെ വൈറസ് ബാധിതരുടെ എണ്ണം 24,545 ആയി ഉയര്‍ന്നു.

Exit mobile version