ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു, രണ്ടാമത്തേതിന് 25 ശതമാനം കാഴ്ച മാത്രം, അതീവ ഗുരുതരാവസ്ഥയില്‍ പ്രഗ്യ സിംഗ് ടാക്കൂര്‍

ഭോപ്പാല്‍: ഭോപ്പാലിലെ ജനങ്ങള്‍ കൊവിഡ് മഹാമാരി കാരണം ദുരിതത്തിലായിരിക്കുമ്പോള്‍ എംപിയായ പ്രഗ്യ സിംഗ് ടാക്കൂറിനെ കാണാനില്ലെന്ന തരത്തില്‍ കഴിഞ്ഞ കുറച്ചുദിവസം മുമ്പ് പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. വിഷയം ഏറ്റെടുത്ത കോണ്‍ഗ്രസ് ബിജെപിക്കും പ്രഗ്യ സിംഗ് ടാക്കൂറിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നു.

പ്രഗ്യ സിംഗ് ടാക്കൂര്‍ എയിംസില്‍ കാന്‍സര്‍ ചികിത്സയിലാണ് എന്ന് വ്യക്കമാക്കി ബിജെപി ഇതിന് പിന്നാലെ രംഗത്തെത്തിയിരുന്നു. അതിനിടെ പ്രഗ്യ സിംഗിന്റെ ആരോഗ്യനില അതീവ വഷളാണ് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ആശുപത്രിയില്‍ നിന്നും പ്രഗ്യ സിംഗ് താക്കൂറിന്റെ വീഡിയോ പുറത്ത് വന്നു. തന്റെ ആരോഗ്യനില വളരെ മോശമാണ് എന്നാണ് മെയ് മാസം അവസാനം പുറത്ത് വന്ന വീഡിയോയില്‍ പ്രഗ്യ സിംഗ് പറയുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.

രണ്ടാമത്തെ കണ്ണിന് 25 ശതമാനം കാഴ്ച മാത്രമാണുളളത്. കുറച്ചേറെ നാളുകളായി താന്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും പ്രഗ്യ സിംഗ് ടാക്കൂര്‍ പറയുന്നു. ഒരു കണ്ണില്‍ ബാന്‍ഡേജ് ചുറ്റിയ നിലയിലാണ് പ്രഗ്യ സിംഗ് ടാക്കൂര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മാസത്തോളമായി തന്റെ ആരോഗ്യനില വളരെ മോശമാണ് എന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Exit mobile version