സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 9 മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെ കോടാലി കൊണ്ട് അടിച്ചുക്കൊന്നു

ജയ്പൂര്‍: സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ 9 മാസം ഗര്‍ഭിണിയായ യുവതി കോടാലി കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ സിഖാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

പതിനഞ്ചുവയസായ സഹോദരിയെ അടുത്തകാലത്താണ് 28കാരിയായ യുവതി വീട്ടിലേക്ക് കൊണ്ടുവന്നത്. സംഭവ ദിവസം മദ്യലഹരിയില്‍ ആയിരുന്ന ഇവരുടെ ഭര്‍ത്താവ് സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ കോടാലി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ശേഷം, വീടിന് പുറകെ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. ഇതിന് പിന്നാലെ യുവതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. സംഭവത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജയ്പൂര്‍ ഐജി പറഞ്ഞു. അഞ്ചു വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് ഈ യുവതി.

Exit mobile version